Athmarekshitham

ആത്മരക്ഷിതം

ഒരു ദേവവിദ്യ വീരഗാഥ
ഇത് കലിയുഗം ! 

ആത്മാർപ്പണവും സാഹോദര്യവും മുന്നിട്ടു നിൽക്കുമ്പോഴും ചതിയുടെയും വിശ്വാസ വഞ്ചനയുടെയും നിണപ്പാടുകൾ ഒട്ടും കുറവല്ല കേരളമണ്ണിൽ. പുഞ്ചിരി നിറഞ്ഞ മുഖത്തിന് പിന്നിലെ കരാള ദ്രംഷ്ടകൾ കണ്ടു ഭയചകിതരായി മരവിച്ചു നിന്ന അനുഭവം ഒത്തിരിയുണ്ട് നമുക്ക് ചുറ്റും. ATM കൗണ്ടറിൽ, ഒറ്റപ്പെട്ട ട്രെയിൻ യാത്രകളിൽ, അന്യ സംസ്ഥാന തൊഴിലാളികളുടെ രൂപത്തിൽ ഒത്തിരി ചോര ചീന്തിയ കഥകൾ ദിനപ്പത്രത്തിന്റെ മുൻ താളുകളിൽ വായിച്ചറിയുമ്പോൾ വിറങ്ങലിച്ചിരുന്നവരാണ് നമ്മൾ. ഭാരതമെന്നു കേൾക്കുമ്പോൾ അഭിമാന പൂരിതരാകുമ്പോഴും കേരളമെന്നു കേൾക്കുമ്പോൾ ഞരമ്പുകളിൽ ചോര തിളക്കുമ്പോഴും നമ്മെ അലസിതരാക്കുന്നത് ഒരേ ഒരു  ചിന്തയാണ് : “ഇത്  ആരുടെ ഒക്കെയോ വാർത്തകൾ മാത്രം”. വിശ്വാസത്തിന്റെ ദന്ത ഗോപുരങ്ങൾ തകർന്നു വീഴുമ്പോൾ മാത്രമാണ് സൗഹാർദ്ദത്തിന്റെ മൂടുപടമണിഞ്ഞ ചതിയന്മാരെയും വഞ്ചനകളെയും നാം തിരിച്ചറിയുന്നത്. അപ്പോഴേക്കും നഷ്ടങ്ങളുടെ കണക്കുപട്ടിക വളരെ വലുതായിരിക്കും. ഇതിനൊരു പരിധി വരെ പരിഹാരമാവുകയാണ് ദേവവിദ്യാ സിദ്ധ ഗുരുകുലം പകർന്നു നൽകുന്ന “ആത്മരക്ഷിതം” എന്ന വിദ്യ.

ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും കലവറയായ ഭാരതത്തിൽ സിദ്ധന്മാരാൽ വിരചിതമായ ഒത്തിരി നിഗൂഡ ശാസ്ത്രങ്ങളുണ്ട്. ഗുപ്തജ്ഞാന വിഭാഗത്തിൽപെട്ട അവയിൽ മുന്നിട്ടു നിൽക്കുന്നത്  മർമ്മ വിദ്യയും ആയോധന വിദ്യയുമാണ്. എല്ലാ ആയോധന വിദ്യകളും മെയ്ക്കരുത്തിൽ അടിസ്ഥാനപ്പെട്ടു നിൽക്കുമ്പോൾ മർമ്മവിദ്യയിലും യോഗ സിദ്ധിയിലും അടിയുറച്ച ആത്മരക്ഷിതം എന്ന മുറ സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും കൂടുതൽ അഭികാമ്യമാകുകയാണ്. ഒപ്പം ഉറച്ച ശരീരത്തിനുള്ളിൽ കരുത്തുറ്റ മനസ്സ്  വളർത്തിയെടുക്കാൻ കുട്ടികളെയും സഹായിക്കുന്നു എന്നത് ഈ വിദ്യയെ ഏറെ മഹത്വവൽക്കരിക്കുന്നു.

ആത്മരക്ഷിതം – ഒരു നേർകാഴ്ച :

ആയോധന കലകളെല്ലാം തന്നെ ദീഘകാല പരിശീലനം  വേണ്ടുന്നതാണ്. എന്നാൽ പല ഘട്ടങ്ങളിൽ ചിട്ടപ്പെടുത്തിയ ആത്മരക്ഷിതം ചിരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ നിങ്ങളെ ഒരു പ്രതിരോധ വിദഗ്ദ്ധനാക്കുന്നു. രക്ഷിതാക്കളോട് ഒരു വാക്ക്  : വീട്ടിനുള്ളിൽ ലക്ഷങ്ങൾ ചിലവിട്ടു സുരക്ഷാ ക്യാമറകൾ ഘടിപ്പിച്ചും വാഹന യാത്ര സൗകര്യങ്ങൾ ഒരുക്കിയും മക്കളെ സംരക്ഷിക്കുന്ന നിങ്ങൾ ജീവിതത്തിൽ വളരെ കുറച്ചു സമയം മാത്രം പ്രയോജനപ്പെടുത്തി ആത്മരക്ഷിതത്തിന്റെ ഒരു ഘട്ടമെങ്കിലും പരിശീലിക്കാൻ നിങ്ങളുടെ മക്കൾക്ക് അവസരമൊരുക്കൂ. ഈ പരിശീലനം ജീവിത വൈതരണിയിൽ അവർക്കു രക്ഷാകവചമാകും. പ്രകൃതി തന്നെ കലിതുള്ളി നിൽക്കുന്ന ഈ കലിയുഗത്തിൽ സ്വയം പ്രതിരോധവത്കരിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചു വരുകയാണ്.

കൂടുതൽ വിവരങ്ങൾക്ക് :
e-mail : info@devavidya.com
Tel : +91-9895544447

Comments are closed.

Siddha Spiritual retreat
Prem NathFounder & Guru

Deva Vidya was established in the earlier nineties, as a Traditional Gurukula System, under the eminent leadership of Sri Prem Nath. Prem Nath, hailing from a Siddha family of famous physicians, followed the footsteps of his grandfather, Late Sri Narayanan Vaidyar and started practicing traditional siddha medicine and marma therapies. He uses his large collection of manuscripts for advancing and spreading the Siddhar wisdom to all.